ടാജിന്റെ മുഖം മിനുക്കുന്നു
കൊച്ചി: 10 കോടി രൂപ മുതല്‍ മുടക്കി പ്രധാനമന്ത്രി വിശ്രമത്തിനെത്തിയ കുമരകത്തെ ടാജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കായലിന് അഭിമുഖമായി 20 സൂപ്പര്‍ ലക്ഷ്വറി മുറികളും റസ്റോറന്റും നിര്‍മിക്കാനാണ് പദ്ധതി. കേരളത്തില്‍ ടാജ് ഗ്രൂപ്പിന്റെ വിവിധ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടിയുടെ അധികനിക്ഷേപം നടത്തുമെന്നും ടാജ് ഗ്രൂപ്പ് അധികൃതര്‍ ജനവരി ഒന്ന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നാര്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. ആയുഷ്മാന്‍ ആയുര്‍വേദിക് ട്രസ്റുമായി സഹകരിച്ച് എല്ലാ ഹോട്ടലുകളിലും താമസിയാതെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കും. രാജ്യാന്തര തലത്തിലുള്ള ഐഎസ്ഒ 14001 നേടാനുള്ള ശ്രമങ്ങളും ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്ന് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications