വിഎസ് തിരിച്ചെത്തി
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി.എസ്.അച്യുതാനന്ദന്‍ ലണ്ടനിലെ ചികിത്സ കഴിഞ്ഞ് ഡിസംബര്‍ 31 ഞായറാഴ്ച തിരിച്ചെത്തി.
ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ വിഎസ്സിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും വരവേല്പ് നല്കി. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമെത്തിയ അച്യുതാനന്ദന്‍ ഉന്മേഷവാനായി കാണപ്പെട്ടു. ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, ഡോ.തങ്കരാജ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒരു മാസത്തേയ്ക്ക് സംസാരം കുറക്കണമെന്ന് വിഎസ്സിനോട് ലണ്ടനിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സിപിഎം കേന്ദ്രസമിതി അംഗം പി.കരുണാകരന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.സത്യനേശന്‍, വര്‍ക്കല രാധാകൃഷ്ണന്‍ എംപി തുടങ്ങിയവര്‍ വി.എസ്സിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.












Click it and Unblock the Notifications