വി.വി.കെ.വാലത്ത് അന്തരിച്ചു
എറണാകുളം: പ്രശസ്ത ചരിത്രകാരനും കേരള സ്ഥലനാമ ചരിത്ര ഗവേഷണത്തിന്റെ ആചാര്യനുമായ വി.വി.കെ.വാലത്ത്(87) ഡിസംബര്‍ 31 ഞായറാഴ്ച അന്തരിച്ചു.
വാലത്ത് സ്വാതന്ത്യ്രസമര കാലത്തു രചിച്ച ഇടിമുഴക്കം, മിന്നല്‍വെളിച്ചം, ചക്രവാളത്തിനുമപ്പുറം എന്നീ വിപ്ലവ കൃതികള്‍ ശ്രദ്ധേയമായിരുന്നു. ഋഗ്വേദത്തിലൂടെ, വിവിധ ജില്ലകളുടെ സ്ഥലനാമ ചരിത്രം, സംഘകാല കേരളം, ചരിത്ര കവാടങ്ങള്‍, ശബരിമല ഷോളയാര്‍ മൂന്നാര്‍, വാലത്തിന്റെ കവിതകള്‍, പണ്ഡിറ്റ് കെ.പി.കറുപ്പന്‍ തുടങ്ങിയവയാണ് മുഖ്യ കൃതികള്‍.
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്കി കേരള സാഹിത്യ അക്കാദമി 1999ല്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
കലൂര്‍ കരിപ്പറമ്പില്‍ കൃശോദരിയാണ് ഭാര്യ. മോപ്പസാങ് വാലത്ത്, ഐന്‍സ്റീന്‍ വാലത്ത്, സോക്രട്ടീസ് വാലത്ത് എന്നിവര്‍ മക്കളാണ്. മിനി, ആശാമണി, സോന എന്നിവര്‍ മരുമക്കളും.












Click it and Unblock the Notifications