അന്താരാഷ്ട്രക്രിമിനല്‍ കോടതി വരുന്നു
വാഷിംഗ്ടണ്‍: സ്ഥിരമായി ഒരു അന്താരാഷ്ട്രക്രിമിനല്‍കോടതി സ്ഥാപിക്കാന്‍ യുഎസ് നീക്കം.
യുദ്ധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മറ്റും വിചാരണചെയ്യാന്‍ അന്താരാഷ്ട്രകോടതി സ്ഥാപിക്കുമെന്ന് ജനവരി ഒന്ന് തിങ്കളാഴ്ച ബില്‍ ക്ലിന്റണ്‍ അറിയിച്ചു.ഇതിനായി ഉടനെ ഒരു കരാറുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രകോടതി സ്ഥാപിക്കാന്‍ തയ്യാറാക്കിയ 1998 റോം എന്ന് പേരിട്ട ഉടമ്പടിയില്‍ അമേരിക്ക ഉടനെ ഒപ്പുവയ്ക്കും.മറ്റ് 60 രാജ്യങ്ങള്‍ കൂടി ഈ കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധകുറ്റകൃത്യങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ മറ്റ് അതിനീച കുറ്റകൃത്യങ്ങള്‍ക്കുമിരയായ മനുഷ്യര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഈ കോടതി സഹായകരമാകുമെന്നും ക്ലിന്റണ്‍ പറഞ്ഞു.












Click it and Unblock the Notifications