രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇരുട്ടിലായി
ദില്ലി: വൈദ്യുതി തകരാറിലായതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഇരുട്ടിലായി.
ജനവരി രണ്ട് ചൊവാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് തലസ്ഥാനത്തിന്റെ മര്‍മ്മപ്രധാനഭാഗങ്ങളെ അന്ധകാരത്തിലാഴ്ത്തിക്കൊണ്ട് വൈദ്യുതി നിലച്ചത്. വടക്കന്‍ ഗ്രിഡില്‍ വന്ന തകരാറാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി വാജ്പേയിയുടെയും രാഷ്ട്രപതി കെ.ആര്‍.നാരായണന്റെയും വസതികള്‍ പെട്ടെന്ന് ഇരുട്ടിലാണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കി. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വസതികളിലേക്ക് ഉടനെ തന്നെ ഗ്യാസ് ടര്‍ബൈന്‍ ഉപയോഗിച്ച് വൈദ്യുതി എത്തിച്ചു.












Click it and Unblock the Notifications