ആദായനികുതി സര്‍ചാര്‍ജ് ഒഴിവാക്കിയേക്കും
ദില്ലി: ആദായനികുതിക്കുമേല്‍ ചുമത്തുന്ന 10 ശതമാനം സര്‍ചാര്‍ജ് എടുത്തുകളഞ്ഞേക്കുമെന്ന് സൂചന.
എന്നാല്‍ ഒന്നരലക്ഷം രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ക്ക് ചുമത്തുന്ന അഞ്ചുശതമാനം സര്‍ചാര്‍ജ് തുടര്‍ന്നേക്കും.ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിനാവശ്യമായ നടപടിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
പക്ഷെ ആദായനികുതി പരിധി ഉയര്‍ത്താന്‍ സാധ്യതയില്ല.സര്‍ചാര്‍ജ് ഈടാക്കുന്നതിനു പകരം കൂടുതല്‍ പേരില്‍ നിന്നും നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇപ്പോള്‍ രണ്ടരക്കോടി നികുതിദായകരുണ്ട് .അത് ഈ വര്‍ഷം മുതല്‍ അഞ്ചുലക്ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ പദ്ധതി.












Click it and Unblock the Notifications