തലശ്ശേരിയില്‍ സ്ഫോടനം: ഏഴ് പേര്‍ക്ക് പരിക്ക്
തലശ്ശേരി: പാട്യത്തിനടുത്ത് കൊങ്കച്ചിയില്‍ ബോംബ് പൊട്ടി ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ജനവരി രണ്ട് ചൊവാഴ്ചകൊങ്കച്ചി കമലടീച്ചറുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഏറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പലര്‍ക്കും പരിക്കേറ്റിട്ടുള്ളത് കൈപ്പത്തിക്കായതിനാല്‍ ബോംബ് നിര്‍മ്മാണത്തിനിടയിലാകാം അപകടം നടന്നതെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ബിജെപി വൃത്തങ്ങള്‍ ഇത് നിഷേധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘര്‍ഷാവസ്ഥയുള്ള പാട്യം, കൂത്തുപറമ്പ് പ്രദേശങ്ങളില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications