മുന്‍ ചീഫ് സെക്രട്ടറിക്ക് രണ്ടുവര്‍ഷം കഠിനതടവ്
തിരുവനന്തപുരം: അഴിമതിക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍നായരെ രണ്ടുവര്‍ഷത്തെ കഠിനതടവിനു വിധിച്ചുകൊണ്ട് പ്രത്യേകവിജിലന്‍സ് കോടതി ഉത്തരവായി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃതവാഴ്സിറ്റിക്ക് സ്ഥലംവാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് വിജിലന്‍സ് പ്രത്യേകജഡ്ജി എന്‍.കെ.ബാലകൃഷ്ണന്‍ ജനവരി രണ്ട് ചൊവാഴ്ച ശിക്ഷവിധിച്ചത്.50,000രൂപയുടെ പിഴയും വിധിച്ചിട്ടുണ്ട്.
രാമചന്ദ്രന്‍ നായര്‍ സംസ്കൃതസര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നപ്പോഴാണ് വിദ്യാധിരാജാ വിദ്യാ സമാജത്തില്‍ നിന്ന് സ്ഥലം വാങ്ങിയത്.1994ല്‍ ആറ്റുകാലിലുള്ള വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ 75 സെന്റ് സ്ഥലം മതിപ്പുവിലയേക്കാള്‍ കൂടിയ വിലക്ക് സംസ്കൃതസര്‍വകലാശാലക്ക് വേണ്ടി വാങ്ങുകയായിരുന്നു.വിദ്യാധിരാജാ വിദ്യാ സമാജത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ആര്‍.രാമചന്ദ്രന്‍നായര്‍.
സര്‍വകലാശാലയ്ക്ക് ഒരു പ്രാദേശികകേന്ദ്രവും ഗസ്റ് ഹൗസും പണിയാന്‍ സെന്റിന് 50,000 രൂപവച്ചാണ് ഈ സ്ഥലം വാങ്ങിയത്.എന്നാല്‍ ഈ സ്ഥലത്തിന് സെന്റിന് 5,000 രൂപയിലധികം വിലയില്ലെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.
രാമചന്ദ്രന്‍നായര്‍ക്കു പുറമെ സമാജം സെക്രട്ടറി പി.എന്‍.കൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷത്തെ തടവു വിധിച്ചിട്ടുണ്ട്.അതേ സമയം സമാജം പ്രസിഡന്റും രാമചന്ദ്രന്‍നായരുടെ സഹോദരനുമായ ആര്‍.കുമാരന്‍നായരെ വെറുതെ വിട്ടു.രാമചന്ദ്രന്‍നായര്‍ക്കും കൃഷ്ണപിള്ളയ്ക്കും കോടതി ജാമ്യം അനുവദിച്ചു.












Click it and Unblock the Notifications