ചീങ്കണ്ണി കടിച്ച് കൊന്നു
തിരുവനന്തപുരം: നെയ്യാര്‍ ജലസംഭരണിയിലെ ചീങ്കണ്ണി കടിച്ച് അമ്പൂരി സ്വദേശി രാജമ്മ(52)മരിച്ചു.
രാജമ്മയെ കടിച്ചുകൊന്ന ശേഷം ചീങ്കണ്ണി മൃതദേഹവും വലിച്ചുകൊണ്ട് ഡാമില്‍ തന്നെ നീന്തിനടക്കുകയാണ്. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും ചീങ്കണ്ണിയുടെ വായില്‍ നിന്നും മൃതദേഹം വീണ്ടെടുക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.
ജനവരി രണ്ട് ചൊവാഴ്ച ജലസംഭരണിയില്‍ തുണിയലക്കാന്‍ തുടങ്ങുമ്പോഴാണ് രാജമ്മയെ ചീങ്കണ്ണി പിടികൂടിയത്. നെയ്യാര്‍ ജലസംഭരണിയിലെ ചീങ്കണ്ണികള്‍ മൂലം ഇതിനകം അനേകം മരണങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ഡാമും പരിസരവും സുരക്ഷിതമാക്കാനുള്ള നാട്ടുകാരുടെ പരാതികള്‍ അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications