റെയില്‍വേ കെടിഡിസിയുമായി സഹകരിക്കും
കൊച്ചി: കേരളത്തില്‍ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ റെയില്‍വേയ്ക്ക് താല്പര്യമുണ്ടെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ദിഗ് വിജയ്സിംഹ് പറഞ്ഞു.
സ്വകാര്യ സംരംഭകര്‍ മുന്നോട്ട് വന്നാല്‍ അവരെയും ഉള്‍പെടുത്തും.എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റേഷന്‍ സന്ദര്‍ശിച്ച ശേഷം ജനവരി രണ്ട് ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദസഞ്ചാരവികസനം ലക്ഷ്യമാക്കി റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഫണ്ടിന്റെ അഭാവം ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.അഞ്ച് കോടി രൂപ മാത്രമാണ് കോര്‍പറേഷന്റെ ഇപ്പോഴത്തെ മൂലധനം.
കശ്മീരില്‍ ക്രമാസമാധാന പ്രശ്നം നിലനില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ടൂറിസം വികസന സാധ്യത ഏറെയാണ് -അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ചേര്‍ന്ന ഔദ്യോഗിക ഭാഷാസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ദിഗ് വിജയ്സിംഹ് ഗുരുവായൂരില്‍ നിന്നും പ്രത്യേക തീവണ്ടിയിലാണ് എറണാകുളത്തെത്തിയത്.












Click it and Unblock the Notifications