Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ കേരളം ഓഫീസ് തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ദൈനംദിന കാര്യങ്ങള്‍ നീരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവിടെ കേരളം ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഓഫീസ് തുറക്കും.

ജലസേചന മന്ത്രി വി.പി.രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ ജനവരി ഒന്ന് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയ നിയമസഭാ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താനും തമിഴ്നാട് നടത്തുന്നതായി പറയപ്പെടുന്ന കരാര്‍ലംഘനം തടയാനും ഇപ്പോഴുള്ള സംവിധാനം അപര്യാപ്തമായതിനാലാണ് മുല്ലപ്പെരിയാറില്‍ കേരളം സ്വന്തം ഓഫീസ് തുറക്കുന്നത്. ഓഫീസ് തുറക്കുന്നതിനാവശ്യമായ സ്ഥലം വിട്ടുതരണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടാനും നിയമസഭാ സമിതി തീരുമാനിച്ചു.

ഓഫീസ് തുടങ്ങാനുള്ള സ്ഥലം അനുവദിക്കാന്‍ തമിഴ്നാട് തയ്യാറായില്ലെങ്കില്‍ അണക്കെട്ടിനു സമീപത്ത് സ്ഥലം വിട്ടുതരാന്‍ വനം വകുപ്പിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+