നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അസ്ഥിരപ്പെടുത്തണം
കോട്ടയം: കേരളത്തിലെ സംവരണത്തെക്കുറിച്ചന്വേഷിച്ച ജസ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അസ്ഥിരപ്പെടുത്തണമെന്ന് എന്‍എസ്എസ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജനവരി ഒന്ന് തിങ്കളാഴ്ച ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന എന്‍എസ്എസ് പ്രതിനിധി സമ്മേളനം ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കരാണ് പ്രമേയം അവതരിപ്പിച്ചത്.
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് 15 ശതമാനം സംവരണമേര്‍പ്പെടുത്തുക, ജസ്റിസ് ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് ജീവിത സൂചിക അനുസരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും എന്‍എസ്എസ് ഉന്നയിച്ചിട്ടുണ്ട്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക മാനദണ്ഡ പരിധി മൂന്നു ലക്ഷം രൂപയാക്കി നിശ്ചയിക്കുകയും അതനുസരിച്ച് സംവരണാനുകൂല്യം അനുവദിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിനിധി സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.












Click it and Unblock the Notifications