ശബരിമല നട തുറന്നു
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമലയില്‍ ജനവരി ഒന്ന് തിങ്കളാഴ്ച നട തുറന്നു.
വൈകീട്ട് 5.30ന് മേല്‍ശാന്തി ശംഭു വാദ്ധ്യാര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരും കൂടെയുണ്ടായിരുന്നു. നട തുറന്ന് ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടിയിലൂടെ താഴെ ഇറങ്ങിയ മേല്‍ശാന്തി ആഴിയില്‍ അി ജ്വലിപ്പിച്ചു. മേല്‍ശാന്തിയും തന്ത്രിയും തിരികെ പതിനെട്ടാം പടി കയറിക്കഴിഞ്ഞ ശേഷമാണ് ഭക്തരെ പടി ചവിട്ടാന്‍ അനുവദിച്ചത്.
ഭക്തര്‍ക്കു പ്രവേശനം അനുവദിച്ചതോടെ പതിനെട്ടാം പടിയുടെ നാലുവശവും കാത്തു നിന്ന അയപ്പന്മാര്‍ സര്‍വനിയന്ത്രണങ്ങളും ലംഘിച്ച് തള്ളിക്കയറി. തിരക്കില്‍ പൊലീസിന്റെ നിയന്ത്രണ സംവിധാനം പാളിപ്പോയതിന്റെ ഫലമായി ഒട്ടേറെ ഭക്തര്‍ക്കു പരിക്കേറ്റു. ബാരിക്കേഡ് അടയ്ക്കുന്നതിനുള്ള കയര്‍ കെട്ടുന്നതിനോ ഓടുന്ന ഭക്തരെ തടഞ്ഞു നിര്‍ത്തുന്നതിനോ പൊലീസിനു കഴിഞ്ഞില്ല.
വൈകീട്ട് നട തുറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു തന്നെ ശരംകുത്തി വരെ അയപ്പന്മാര്‍ ക്യൂവില്‍ ദര്‍ശനത്തിനായി കാത്തു നിന്നിരുന്നു. ഡിസംബര്‍ 31 ഞായറാഴ്ച ഉച്ച മുതല്‍ തന്നെ സന്നിധാനത്തേയ്ക്ക് ഭക്തജന പ്രവാഹമായിരുന്നു.
നട തുറന്ന് വിളക്കു തെളിയിച്ചതല്ലാതെ തിങ്കളാഴ്ച മറ്റു പൂജകളൊന്നും നടത്തിയില്ല. ജനവരി രണ്ട് ചൊവാഴ്ച രാവിലെയാണ് പതിവു പൂജകള്‍ ആരംഭിച്ചത്.












Click it and Unblock the Notifications