പറശ്ശിനിക്കടവില്‍ വീണ്ടും മൃഗങ്ങള്‍ ചത്തു
കണ്ണൂര്‍: പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍ വീണ്ടും മൃഗങ്ങളുടെ മരണം. ഒരു മുതലയും രണ്ട് പാമ്പുകളുമാണ് പുതുവത്സരദിനത്തില്‍ മരണത്തിന്റെ വഴിയേ ഇഴഞ്ഞുനീങ്ങിയത്.
പാര്‍ക്ക് പിടിച്ചെടുക്കുന്ന വേളയില്‍ കെട്ടിവരിഞ്ഞ് വാഹനത്തില്‍ കയറ്റുകയും വലിച്ചിഴയ്ക്കുകയും ചെയ്തത് വഴിയുണ്ടായ മുറിവുകള്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് മൃഗങ്ങള്‍ ചത്തതെന്ന് പാര്‍ക്ക് അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ മൃഗങ്ങള്‍ തമ്മില്‍ കടിപിടിയുണ്ടായതിനെ തുടര്‍ന്നാണ് ഇവ മരണമടഞ്ഞതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്ന കാരണം. പാര്‍ക്ക് പിടിച്ചെടുത്തത് വഴി മരണമടഞ്ഞ മൃഗങ്ങളുടെ എണ്ണം 30 ആയിട്ടുണ്ട്.












Click it and Unblock the Notifications