യൂസേഴ്സ് ഫീ: വാഗ്ദാനം നടപ്പായില്ല
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്കു പോകുന്നവരില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നത് ഡിസംബര്‍ 31ന് അവസാനിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് നടപ്പായില്ല.
കഴിഞ്ഞ സപ്തംബര്‍ 21ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശരദ് യാദവിനെ സന്ദര്‍ശിച്ച നിവേദക സംഘത്തിന് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പു നല്കിയിരുന്നു. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ സമിതി ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
പുതുവത്സരദിനത്തില്‍ യാത്രാച്ചെലവില്‍ 500 രൂപയുടെ ഇളവ് പ്രതീക്ഷിച്ചെത്തിയ യാത്രക്കാര്‍ നിരാശരായി. എയര്‍ ഇന്ത്യയുടെ 10 ശതമാനം വിമാന യാത്രക്കൂലി വര്‍ധനവും ജനവരി ഒന്ന് തിങ്കളാഴ്ച നിലവില്‍ വന്നു.
1996ല്‍ റണ്‍വേ വികസനത്തിന് ഹഡ്കോയില്‍ നിന്നു വാങ്ങിയ 60 കോടി രൂപയ്ക്കുള്ള പലിശ നല്കാനാണ് യാത്രക്കാരില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നത്. അത്രയും തുക ഈ കാലയളവിനുള്ളില്‍ പലിശ നല്കി ക്കഴിഞ്ഞ നിലയ്ക്ക് യൂസേഴ്സ് ഫീ ഒഴിവാക്കും എന്ന് പ്രതിക്ഷിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications