കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബാന്‍ഡ് വിഡ്ത്ത് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം മാറ്റി
തിരുവനന്തപുരം: ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ബാന്‍ഡ്വിഡ്ത്ത് നിരക്ക് കൊച്ചിയില്‍ കുറയ്ക്കാനുള്ള ബിഎസ് എന്‍എല്‍ തീരുമാനം മാറ്റി.
ചെന്നൈ ,ബാംഗ്ലൂര്‍ ലോബികളുടെ സമ്മര്‍ദ്ദം മൂലമാണ് തീരുമാനം മാറ്റിയതെന്ന് കരുതുന്നു.ബാന്‍ഡ് വിഡ്ത്ത് നിരക്ക് കുറഞ്ഞാല്‍ കേരളം ഐടി ബിസിനസ്സിന്റെ നേട്ടം കൊയ്യുമെന്നതിനാലാണിത് എന്നറിയുന്നു.
രണ്ട് എംബി ബാന്‍ഡ്വിഡ്ത്തിന് ഇപ്പോള്‍ പ്രതിവര്‍ഷം 35-40 ലക്ഷം വരെ ഈടാക്കുന്ന സ്ഥാനത്ത് വെറും 12 ലക്ഷം മാത്രം ഈടാക്കുമെന്നായിരുന്നു ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നത്.ജനവരി ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പൊടുന്നനെ ഈ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.കൊച്ചിയില്‍ സീമിവി,സേഫ് എന്നീ ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ പ്രവര്ത്തനക്ഷമമായതുകൊണ്ടാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
Comments
Story first published: Wednesday, January 3, 2001, 5:30 [IST]