Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതരത്വം ഭാരതീയ സംസ്കാരത്തിന്റെ ഭാഗം: വാജ്പേയി

ദില്ലി: രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുന്നതില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആശങ്ക പ്രകടിപ്പിച്ചു.

ഭാരതീയ സംസ്കാരത്തിന്റെ സ്വാഭാവികവും അവിഭാജ്യവുമായ ഘടകമായ മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ അസഹിഷ്ണുത വളരുന്നത് തടയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുമരകത്തെ താമസിത്തിനിടയില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ലേഖനം ജനവരി രണ്ട് ചൊവാഴ്ച പ്രസിദ്ധീകരണത്തിനു നല്കി.

മതേതരത്വം പിന്തുടരാത്ത പാര്‍ട്ടിയെയോ കൂട്ടുകെട്ടിനെയോ ജനത പിന്തുണയ്ക്കുകയില്ല. രാജ്യം എല്ലാ പൗരന്മാര്‍ക്കും സമുദായങ്ങള്‍ക്കും തുല്യമായി അര്‍ഹതപ്പെട്ടിരിക്കുന്നു. ചിലര്‍ക്കു കൂടുതലോ ചിലര്‍ക്കു കുറവോ അല്ല അര്‍ഹത.- വാജ്പേയി പറഞ്ഞു.

സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്കു നയിക്കുകയാണെന്ന ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. ചലനാത്മകവും സ്വാശ്രയവുമായ സമ്പദ്ഘടനയാണ് ഇന്ത്യയുടേത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വില്ക്കാന്‍ ആര്‍ ധൈര്യപ്പെടും? വാങ്ങാന്‍ ആര്‍ക്കുണ്ട് ധൈര്യം?- വാജ്പേയി ചോദിച്ചു.

ബ്രിട്ടിഷുകാര്‍ ഇന്ത്യയെ കോളനിയാക്കുന്നതിനു മുമ്പുള്ള കാലത്തോട് താരതമ്യം ചെയ്യാനാവാത്തവിധം ശക്തമാണ് ഇന്ത്യ ഇന്ന്. ഇന്ത്യയെ വില്ക്കുമെന്നാരും ഭയപ്പെടേണ്ടതില്ല. അതിനാര്‍ക്കും കഴിയുകയുമില്ല. വ്യാപാര നിക്ഷേപ മേഖലകളില്‍ ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാന്‍ യുക്തമായ നടപടികള്‍ കൈക്കൊള്ളും. ആഗോളവല്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ഒരു ദേശീയ തന്ത്രം ആവശ്യമാണ്. അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആരും ശ്രമിക്കരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

സാമ്പത്തിക പരിഷ്കരണത്തിന്റെ അടിത്തറ വിപുലമാക്കുകയും വേഗം കൂട്ടുകയും ചെയ്യേണ്ടതുണ്ട്. ആഗോളരംഗത്തെ പുതിയ മത്സരത്തിന്റെ അന്തരീക്ഷം അവഗണിക്കാന്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്കോ കാര്‍ഷിക മേഖലയ്ക്കോ കഴിയില്ല. ഈ മേഖലകളില്‍ പിടിച്ചു നില്ക്കണമെങ്കില്‍ ഉല്പാദനച്ചെലവു കുറച്ച് ഗുണമേന്മ വര്‍ധിപ്പിച്ച് വിപണനം മെച്ചപ്പെടുത്തണം.

ധനവിനിയോഗം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന്റെ വലിപ്പം കുറയ്ക്കേണ്ടിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണം. ഇവയില്‍ ചിലതൊക്കെ പ്രയാസമുള്ള കാര്യങ്ങളാണെങ്കിലും ഇത് നടപ്പാക്കുന്നതില്‍ നിന്ന് മാറി നില്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+