തലശ്ശേരി സ്ഫോടനം: ഒരാള്‍ മരിച്ചു
തലശ്ശേരി: പാട്യം കൊങ്കച്ചിക്കടുത്ത് ജനവരി രണ്ട് ചൊവാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് തെക്കണ്ടി പ്രശാന്ത്(28) മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രശാന്ത് മരിച്ചത്. കൊങ്കച്ചിയിലെ മൊട്ടേമ്മല്‍ ബാലന്റെയും സൗമിനിയുടെയും മകനാണ്.
സ്ഫോടനത്തില്‍ പരിക്കേറ്റ പത്തായക്കുന്ന് മൂത്തേടത്ത് ഹരിദാസ്(32), പാനൂര്‍ കല്ലംപറമ്പത്ത് സഹേഷ്(25), പാനൂര്‍ തയ്യില്‍ മഹേഷ്(27), പാട്യം പഞ്ചായത്ത് ബിജെപി സെക്രട്ടറി പാനൂര്‍ പുതിയ പടന്നയില്‍ സുനി(24), പത്തായക്കുന്ന് ഷിബു(32) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തായക്കുന്നിലെ സന്തോഷിനെ എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തില്‍ യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പലര്ക്കു ദേഹമാസകലം പൊള്ളലേറ്റു. ഷിബു, മഹേഷ്, മരിച്ച പ്രശാന്ത് എന്നിവരുടെ കൈകള്‍ തകര്‍ന്ന നിലയിലായിരുന്നു. പരിക്കേറ്റവരില്‍ നാലുപേര്‍ ശരീരത്തിലെ പല ഭാഗങ്ങളില്‍ നിന്നും മാംസം ചിതറിത്തെറിച്ച നിലയിലാണ്. കൈയിലെ രക്തക്കുഴല്‍ മുറിഞ്ഞ അവസ്ഥയിലുള്ള സന്തോഷിനെ സ്പെഷ്യലിസ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ആര്‍എസ്എസ്സുകാര്‍ വന്‍ തോതില്‍ ബോംബു നിര്‍മ്മിക്കുമ്പോഴാണ് കൊങ്കച്ചിയില്‍ സ്ഫോടനം നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications