ചേകന്നൂര്‍: ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ സിബിഐ അറസ്റ് ചെയ്ത ഇല്യന്‍ ഹംസ, വി.വി.ഹംസ സഖാഫി എന്നീ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പ് ജനവരി അഞ്ച് വെള്ളിയാഴ്ചയിലേക്ക് മാറ്റി.
ജാമ്യാപേക്ഷയിന്മേല്‍ ജനവരി മൂന്ന് ബുധനാഴ്ച വാദം കേട്ടതിനു ശേഷമാണ് എറണാകുളം സെഷന്‍സ് ജഡ്ജി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട് കേരളത്തിനകത്തും പുറത്തുമായി ഏഴു പേര്‍ കൂടി അറസ്റിലാകാനുണ്ടെന്നും അതുവരെ രണ്ടു പ്രതികളെയും ജാമ്യത്തില്‍ വിടരുതെന്നും സിബിഐ പ്രൊസിക്യൂട്ടര്‍ കോടതിയോടപേക്ഷിച്ചു.












Click it and Unblock the Notifications