രാജമ്മയുടെ കുടുംബത്തിന് 20,000 രൂപ നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി കടിച്ച് കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബത്തിന് വനംവകുപ്പ് 20,000 രൂപ ധനസഹായം നല്‍കി.
ഒരു ലക്ഷം രൂപയാണ് ധനസഹായമായി നല്‍കാന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 20,000 രൂപ അടിയന്തിര സഹായമായാണ് നല്‍കിയിരിക്കുന്നത്. ബാക്കി 80,000 രൂപ മന്ത്രിസഭായോഗത്തിനു ശേഷം നല്‍കും.
അതിനിടെ ഡാമില്‍ ഇറങ്ങിയിരിക്കുന്ന മുതലകളെ നീക്കം ചെയ്യുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി വനംവകുപ്പ് വക്താവ് അറിയിച്ചു.
ജനവരി രണ്ട് ചൊവാഴ്ച ജലസംഭരണിയില്‍ തുണിയലക്കാന്‍ തുടങ്ങുമ്പോഴാണ് രാജമ്മയെ ചീങ്കണ്ണി പിടികൂടിയത്. നാലരമണിക്കൂര്‍ നേരത്തെ ശ്രമത്തിനു ശേഷമാണ് രാജമ്മയുടെ മൃതദേഹം ചീങ്കണ്ണിയുടെ വായില്‍ നിന്നം രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്.












Click it and Unblock the Notifications