ഫാദര്‍ ബനഡിക്ട് ഓണം കുളം അന്തരിച്ചു
അതിരമ്പുഴ: ഫാദര്‍ ബനഡിക്ട് ഓണം കുളം അന്തരിച്ചു. മുടിയൂര്‍ക്കര പ്രീസ്റ് ഹോമില്‍ ജനവരി മൂന്ന് ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
1959ല്‍ മാര്‍ മാത്യു കാവുകാട്ടില്‍ നിന്നുമാണ് ഫാദര്‍ ഓണംകുളം വൈദികപട്ടം സ്വീകരിച്ചത്. പിന്നീട് ചങ്ങനാശ്ശേരി കത്തീഡ്രല്‍, കാഞ്ഞിരപ്പള്ളി കണ്ണം പള്ളി, ആലപ്പുഴ ചക്കരക്കടവ്, തിരുവനന്തപുരം മായം, പളുഗല്‍, പൊടിപ്പാറ, ചമ്പക്കര തുടങ്ങിയ സഭകളില്‍ സേവനമനുഷ്ഠിച്ചു.
1966ല്‍ വിവാദം സൃഷ്ടിച്ച മന്ദമരുത് മറിയക്കുട്ടി കൊലക്കേസില്‍ ഫാദര്‍ ബനഡിക്ടിനെ കൊല്ലം ജില്ലാ കോടതി പ്രതിയാക്കിയിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.
പരേതനായ ഫാദര്‍ സെബാസ്റ്യന്‍ ഓണംകുളം, സിസ്റര്‍ ഗ്ലോറിയ, സിസ്റര്‍ അമല (മദര്‍ സുപ്പീരിയര്‍, ആരാധനാമഠം വാഴപ്പള്ളി), കെ.ജെ. ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications