തലശ്ശേരി സ്ഫോടനം: സന്തോഷിന് ശസ്ത്രക്രിയ
കൊച്ചി: തലശ്ശേരിയില്‍ പാനൂരിനടുത്ത് കൊങ്കച്ചിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ പത്തായക്കുന്ന് കുനില്‍വീട്ടില്‍ സന്തോഷിനെ (22) എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജനവരി ഒന്ന് തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് എറണാകുളത്തെത്തിച്ചത്. ചൊവാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തുടങ്ങിയ ശസ്ത്രക്രിയ എട്ടു മണിക്കൂറോളം നീണ്ടു. ഡോക്ടര്‍മാരായ എ.ജെ. ഗില്‍ഡ്, ഹരീഷ് ടോപ്ലെ, കെ.ടി. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്ഫോടനത്തില്‍ സന്തോഷിന്റെ വലതുകൈയ്ക്ക് പൊള്ളലേറ്റിറ്റിട്ടുണ്ട്. തൊലി ഏറെയും പോയി. ഇടതു കൈമുട്ടിന് മുന്‍ഭാഗത്തും വലതുകാലിന്റെ മുട്ടിനു താഴെയും ആഴത്തില്‍ മുറിവുണ്ട്. മുഖത്ത് നെറ്റിയുടെ വലതു ഭാഗത്തും കണ്ണിന്റെ വലതുഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. കാഴ്ചയ്ക്ക് തകരാറില്ല.
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ പ്രശാന്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ അഞ്ച് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications