കുട്ടികള്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്തു
തിരുവനന്തപുരം: മദ്യവിപത്തിനെതിരെ സ്കൂള്‍കുട്ടികളെ ബോധവല്‍ക്കരിക്കുന്ന പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം ജനവരി മൂന്ന് ബുധനാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വി.പി. ജോയി നിര്‍വഹിച്ചു. എസ്. ഗുപ്തന്‍ നായര്‍, കെ.എ. ചന്ദ്രന്‍, ജേക്കബ് പുളിക്കന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്തു. മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളും വിവിധ സ്കൂളുകളില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications