ആഗസ്തോടെ കേരളത്തില്‍ സമ്പൂര്‍ണ ടെലിഫോണ്‍
തിരുവനന്തപുരം: ഈ വര്‍ഷം ആഗസ്ത് 15ഓടെ കേരളം സമ്പൂര്‍ണ്ണ ടെലിഫോണ്‍ സംസ്ഥാനമാകുമെന്ന് കേന്ദ്രവാര്‍ത്താവിനിമയ വകുപ്പുമന്ത്രി രാംവിലാസ് പാസ്വാന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ എത്തിക്കാനാണ് പരിപാടി. ഇതിനു മുന്നോടിയായി മലബാറില്‍ എസ്എസ്ഐ യൂണിറ്റ് മാര്‍ച്ചില്‍ തുടങ്ങും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളായിരിക്കും ഈ യൂണിറ്റിന്റെ പരിധിയില്‍ വരിക.
ആവശ്യക്കാര്‍ക്ക് ഉടനടി ടെലിഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ഉടന്‍ തന്നെ കേരളത്തില്‍ എത്തും. വരുന്ന മാര്‍ച്ചിനകം എല്ലാ ബ്ലോക്ക് കേന്ദ്രത്തിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. എല്ലാ പഞ്ചായത്തുകളിലും സഞ്ചാര്‍ ധവാകളും രൂപീകരിക്കും - മന്ത്രി വ്യക്തമാക്കി.
തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ ബിജെപിയുമായല്ല ദേശീയ ജനാധിപത്യസഖ്യവുമായാണ് സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎ പൊതുപരിപാടി അനുസരിച്ചായിരിക്കും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ലോക്ജനശക്തിയുടെ ആദ്യ സംസ്ഥാന കണ്‍വെഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. ലോക്ജനശക്തി സംസ്ഥാന പ്രസിഡണ്ട് കെ. ജയലക്ഷ്മി അധ്യക്ഷയായിരുന്നു.












Click it and Unblock the Notifications