ബിജെപി പ്രവര്‍ത്തകന്റെ ജഡം കൊണ്ടു പോയി
കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ജനവരി രണ്ട് ചൊവാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ തൈക്കണ്ടി പ്രശാന്തിന്റെ മൃതദേഹം പോസ്റ് മോര്‍ട്ടത്തിനു ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി. ജനവരി മൂന്ന് ബുധനാഴ്ച വൈകുന്നേരമാണ് ശവസംസ്കാരം.
സ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. ഇതില്‍ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കേളേജിലും ഒരാളെ എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെല്ലാം ബിജെപി പ്രവര്‍ത്തകരാണ്.
പാട്യം കൊങ്കച്ചിക്കടുത്ത് ആള്‍താമസമില്ലാത്ത വീട്ടിനകത്താണ് ബോംബ് സ്ഫോടനമുണ്ടായത്.












Click it and Unblock the Notifications