ചുടല രാമന്‍ ആത്മഹത്യ ചെയ്തു
തൃശ്ശൂര്‍: ആയിരത്തിലേറെ ചിതകളൊരുക്കി ചുടല രാമന്‍ എന്നു പേരുകേട്ട അന്തിക്കാട് കാളിപ്പറമ്പില്‍ രാമന്‍(60) ജനവരി ഒന്ന് തിങ്കളാഴ്ച വിഷം കഴിച്ച് ജീവനൊടുക്കി.
നാട്ടില്‍ നടക്കുന്ന എല്ലാ മരണങ്ങള്‍ക്കും ചിതയൊരുക്കാന്‍ മുന്‍പന്തിയില്‍ നിന്നതാണ് രാമന് ചുടല രാമന്‍ എന്ന പേരു ലഭിക്കാന്‍ കാരണം. എവിടെ മരണം നടന്നാലും രാമന്‍ ഓടിയെത്തി അന്ത്യകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്കുമായിരുന്നു.
ഇരുപതാം വയസ്സിലാണ് രാമന്‍ ഈ തൊഴില്‍ തുടങ്ങിയത്. ചാണകവറളിയാല്‍ ചിതയൊരുക്കാന്‍ ഇയാള്‍ക്കു പ്രത്യേക വൈഭവമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. അഴുകിയ ജഡമായാലും വൈമനസ്യമില്ലാതെ ചിതയൊരുക്കുന്ന രാമനെ തേടി ദൂരങ്ങളില്‍ നിന്നു പോലും ആളുകളെത്തിയിരുന്നു.
സാമ്പത്തിക പരാധീനതകളാവാം ആത്മഹത്യക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. ലീലയാണ് രാമന്റെ ഭാര്യ. ജയലക്ഷ്മി, ബിന്ദു, സിന്ധു എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications