കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ മകളെ ബലാത്സംഗം ചെയ്തെന്ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: പതിനൊന്നുകാരിയ മകളെ സ്വന്തം അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് കരിത്തല പുഷ്പനഗര്‍ കോളനിയില്‍ ബാലനെ (37) പൊലീസ് അറസ്റു ചെയ്തു. പുതുവത്സരദിനത്തില്‍ ഉച്ച ഭക്ഷണത്തിന് ശേഷം വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് കുട്ടിയും അമ്മയും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ആന്ധ്രപ്രദേശ് സ്വദേശിയായ ബാലന്‍ കൂലിപ്പണിക്കാരനാണ്. തമിഴ്നാട് സ്വദേശിയാണ് ഭാര്യ. കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ എറണാകുളത്ത് താമസിക്കുന്നു. പീഡനത്തിനിരയായ കുട്ടിയെ കൂടാതെ മൂന്നു ആണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.

പൂക്കച്ചവടം ചെയ്യുന്ന ഭാര്യ കോയമ്പത്തൂരില്‍ പോയ ദിവസമാണത്രെ സംഭവം നടന്നത്. തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടിയില്‍ നിന്നും അമ്മ വിവരമറിഞ്ഞത്. തുടര്‍ന്ന് ഇരുവരും എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് പൊലീസ് അച്ഛനെ അറസ്റു ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X