കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫും എന്‍എസ്എസും നല്ല ബന്ധത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫും നായര്‍ സര്‍വീസ് സൊസൈറ്റിയും (എന്‍എസ്എസ്) നല്ല ബന്ധത്തിലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍. എന്‍എസ്എസുമായി യുഡിഎഫിന് ഒരെതിര്‍പ്പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നു കാട്ടാന്‍ യുഡിഎഫ് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള മോചനയാത്ര മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു. ജനവരി 28ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന യാത്ര ഫിബ്രവരി രണ്ടിലേക്കാണ് മാറ്റിയത്.

കാസര്‍കോട്ടു നിന്ന് തുടങ്ങുന്ന യാത്ര കെ. കരുണാകരന്‍ എം.പിയായിരിക്കും ഉദ്ഘാടനം ചെയ്യുക. എ.കെ. ആന്റണിയാണ് യാത്ര നയിക്കുന്നത്. ഫിബ്രവരി 20ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

കേരളത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ശങ്കരനാരായണന്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. എല്ലാ ഭരണവിഭാഗങ്ങളിലും കെടുകാര്യസ്ഥതയാണ് ദൃശ്യമാകുന്നത് - അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X