കശ്മീര്‍ വെടിനിര്‍ത്തല്‍ ജിഹാദ് കൗണ്‍സില്‍ നിരാകരിച്ചു
മുസാഫര്‍ബാദ്: റംസാന്‍ മാസത്തിലും അതിനു ശേഷവും ജമ്മുകശ്മീരില്‍ ഇന്ത്യ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ പാകിസ്ഥാന്‍ തീവ്രവാദസംഘടനകളുടെ ഐക്യവേദിയായ മുത്താഹിദ (യുണൈറ്റഡ്) ജിഹാദ് കൗണ്‍സില്‍ നിരാകരിച്ചു.
വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ഇന്ത്യന്‍ സൈന്യവുമായുള്ള ഞങ്ങളുടെ പോരാട്ടം ഇനിയും തുടരും - ജിഹാദ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് ജമീലുര്‍ റഹ്മാന്‍ പറഞ്ഞു. ജനവരി മൂന്ന് ബുധനാഴ്ച പാക് അധീനകശ്മീര്‍ തലസ്ഥാനമായ മുസാഫര്‍ബാദില്‍ ചേര്‍ന്ന ജിഹാദ് കൗണ്‍സിലിന്റെ പ്രത്യേകയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും ജിഹാദ് കൗണ്‍സില്‍ ചെയര്‍മാനുമായ സെയ്ദ് സലാഹുദ്ദീന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഐക്യവേദിയില്‍ അംഗങ്ങളായ 15 സംഘടനകളുടെയും മറ്റു മൂന്നു സംഘടനകളുടെയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications