കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് അല്‍ ബദര്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ഒരു തരത്തിലുള്ള അനുരഞ്ജന ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പാകിസ്താന്‍ അനുകൂല തീവ്രവാദി സംഘടനയായ അല്‍ ബദര്‍ പ്രസ്താവിച്ചു.

വിശുദ്ധയുദ്ധത്തിലൂടെ കശ്മീര്‍ പാകിസ്താനോട് ചേര്‍ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ ബദര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു.

പാകിസ്താനിലെ തീവ്രവാദി സംഘടനകളുമായി ഹൂറിയത്ത് കോണ്‍ഫറന്‍സ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രകോപനപരമായ പ്രസ്താവനയുമായി അല്‍ ബദര്‍ രംഗത്തെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X