ഐടി വികസനത്തിന് സഹകരിക്കുമെന്ന് സ്വരാജ് പോള്‍
തിരുവനന്തപുരം: കേരളത്തിലെ വിവരസാങ്കേതിക വിദ്യാ (ഐടി) മേഖലയുടെ വികസനത്തിന് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കുമായി സഹകരിക്കുമെന്ന് പ്രമുഖ വിദേശ ഇന്ത്യന്‍ വ്യവസായി സ്വരാജ് പോള്‍ പറഞ്ഞു.
ജനവരി നാല് വ്യാഴാഴ്ച ടെക്നോപാര്‍ക്കില്‍ വിവിധ ബിസിനസ് സംഘാടകരും മേധാവികളുമായി സംഭാഷണം നടത്തവെയാണ് സ്വരാജ് പോള്‍ ഇക്കാര്യം പറഞ്ഞത്. സ്വരാജ് പോള്‍ ചെയര്‍മാനായ ലണ്ടനിലെ ഹാംഗ്ടണ്‍ യൂണിവേഴ്സിറ്റിയാണ് ടെക്നോപാര്‍ക്കിലെ പരിശീലനകേന്ദ്രവുമായി സഹകരിക്കുക.
വിവിധ മേഖലയിലെ ബിസിനസ് സംഘാടകരുടെ കൂട്ടായ്മയും സഹകരണവുമാണ് ഇക്കാലത്ത് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ട് മനുഷ്യ വൈദഗ്ധ്യത്തിന്റേതാണ്. വിപണിയോടൊപ്പം തന്നെ വൈദഗ്ധ്യത്തെയും ആഗോളവല്‍ക്കരിക്കേണ്ടതുണ്ട് - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐടി മേഖലയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളി ഇന്ത്യ ഈ മേഖലയില്‍ മുന്നിലെത്തും - അദ്ദെഹം പറഞ്ഞു.












Click it and Unblock the Notifications