കാംഗ് ആന്ധ്രാ ഗവര്‍ണറുടെ ചുമതലയേറ്റു
ഹൈദരാബാദ്: കേരളാ ഗവര്‍ണര്‍ ജസ്റിസ് സുഖ്ദേവ്സിംഗ് കാംഗ് ആന്ധ്രാപ്രദേശ് ഗവര്‍ണറുടെ താല്‍ക്കാലിക ചുമതലയേറ്റു.
ജനവരി നാല് വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജസ്റിസ് എസ്.ബി.സിന്‍ഹ കാംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു.ആന്ധാ ഗവര്‍ണര്‍ ഡോ.സി.രംഗരാജന്‍ മൂന്നാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിന് പോയതിനാലാണ് കാംഗിന് ആന്ധ്രയുടെ ചുമതല കൂടി നല്‍കിയത്.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രിസഭാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications