പാക്ക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു
അമൃത്സര്‍: പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബിലേക്ക് നുഴഞ്ഞുകയറിയ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സംരക്ഷണസേന വെടിവച്ചു കൊന്നു.
ജനവരി മൂന്ന് ബുധനാഴ്ച രാത്രി വാഗാ ചെക്ക് പോസ്റിന് സമീപമാണ് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചതെന്ന് അതിര്‍ത്തി സംരക്ഷണസേന ഡിഐജി ഹേമന്ത് പുരോഹിത് അറിയിച്ചു.
പാകിസ്ഥാനിലെ ചക്ക്വാല്‍ സ്വദേശിയായ നസീര്‍ ഇക്ബാലാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളില്‍ കടന്നുകയറി സൈനികരെ വധിക്കുകയായിരുന്നു ഐഎസ്ഐ പരീശീലനം നേടിയിട്ടുള്ള ഈ കൊടുംഭീകരന്റെ ലക്ഷ്യമെന്ന് പുരോഹിത് അറിയിച്ചു.












Click it and Unblock the Notifications