Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്ക് സംഘര്‍ഷത്തില്‍ പരിക്ക്

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരില്‍ സിപിഎം- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെ 40 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

ജനവരി മൂന്ന് ബുധനാഴ്ച രാത്രി കേശ്പൂരില്‍ റാലി നടത്തിയ ശേഷം ബസ്സുകളില്‍ മടങ്ങുകയായിരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരെ മിഡ്നാപ്പൂരില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കല്ലേറു നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ് കണ്ട് കാറില്‍ നിന്ന് പുറത്തിറങ്ങിയ മതയ്ക്ക് കാലില്‍ ഏറുകൊണ്ടു.

കേശുര്‍ഗെരി, മോയിസ്ഡ, ജാദവ്ബതി എന്നീ ഗ്രാമങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ്സുകള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ തീവെച്ചു. ഇതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലായി പടര്‍ന്ന സംഘര്‍ഷത്തിലാണ് ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കേശ്പൂര്‍ പൊലീസ് സ്റേഷനു മുന്നില്‍ ആറര മണിക്കൂറോളം മമത ധര്‍ണ്ണ നടത്തി. കല്‍ക്കത്ത മേയര്‍ സുബ്രത മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നയരൂപീകരണ സമിതി ചെയര്‍മാന്‍ പങ്കജ് ബാനര്‍ജി, പാര്‍ട്ടി എംപിമാരായ ബിക്രം സര്‍ക്കാര്‍, സുധീപ് ബന്ദോപാദ്ധ്യായ എന്നിവരും മമതയോടൊപ്പം ഉണ്ടായിരുന്നു.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+