കേന്ദ്രമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
ദില്ലി: കേന്ദ്ര കൃഷി മന്ത്രി നിതീഷ് കുമാര്‍ ജനവരി നാല് വ്യാഴാഴ്ച തല്‍സ്ഥാനം രാജിവെച്ചു.
സമതാ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് നിതീഷിന്റെ രാജിക്ക് കാരണം. സമതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള തന്റെ രാജിക്കത്ത് കൈമാറിയതായി നിതീഷ് വ്യാഴാഴ്ച പട്നയില്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
ബീഹാര്‍ സമതാ പാര്‍ട്ടി അധ്യക്ഷന്‍ രഘുനാഥ് ഝായും ചില എംപിമാരും നിതീഷിനെതിരെ അടുത്തയിടെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
സമതാ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ട സ്ഥിതിയാണ് തനിക്കുള്ളതെന്ന് നിതീഷ് പറഞ്ഞു. പാര്‍ട്ടിയിലെ ആറ് എംപിമാര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദുഃഖമുണ്ടെന്നും നിതീഷ് പറഞ്ഞു.
ആരൊക്കെ മന്ത്രിമാരാവണമെന്ന തീരുമാനം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സാണെടുത്തതെന്നു പറഞ്ഞ നിതീഷ് മന്ത്രി സ്ഥാനം ത്യജിച്ചതിനു ശേഷം അതിയായ മനശ്ശാന്തി അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞു.












Click it and Unblock the Notifications