കുടിവെള്ള പദ്ധതി: കരാര്‍ പ്രാബല്യത്തിലായി
ദില്ലി: കേരളത്തിലെ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് ലോകബാങ്ക് 450 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ഇതു സംബന്ധിച്ച കരാറില്‍ ജനവരി നാല് വ്യാഴാഴ്ച ദില്ലിയില്‍ വെച്ച് കേരള സര്‍ക്കാറിന്റെയും ലോകബാങ്കിന്റെയും ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചു.
കേന്ദ്ര ധനമന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രൊജക്ട് ഓഫീസര്‍ ജെയിംസ് വര്‍ഗീസ്, ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
32 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ട പദ്ധതിക്ക് കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ഏജന്‍സി എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനാണ് പദ്ധതിയില്‍ മുന്‍തൂക്കം. പദ്ധതിക്ക് ലഭിക്കുന്ന ധനസഹായത്തില്‍ 75 ശതമാനവും കുടിവെള്ള വിതരണത്തിനാണ് ഉപയോഗിക്കുക.












Click it and Unblock the Notifications