കൊലപാതകി ചീങ്കണ്ണിയുടെ സ്വഭാവം വിചിത്രം
തിരുവനന്തപുരം: രാജമ്മ എന്ന സ്ത്രീയെ കടിച്ചുകൊന്ന ചീങ്കണ്ണി പൊതുവെ ഉപദ്രവകാരികളല്ലാത്ത മഗര്‍ വിഭാഗത്തില്‍ പെട്ടതാണെന്ന് വന്യജീവി വകുപ്പ് അധികൃതര്‍.
വംശനാശം നേരിടുന്ന മഗര്‍ വിഭാഗത്തില്‍ പെട്ട ചീങ്കണ്ണികള്‍ പൊതുവേ ശാന്തരും മനുഷ്യരെ വളരെ പേടിയുള്ളകൂട്ടത്തിലുമാണ്. മീനുകളും ചെറുജീവീകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. പറമ്പിക്കുളം റിസര്‍വോയറില്‍ ഈ വര്‍ത്തില്‍ പെട്ട ധാരാളം ചീങ്കണ്ണികളുണ്ട്. അവയൊന്നും ഇതുവരെ മനുഷ്യരെ ആക്രമിച്ചിട്ടില്ല.- തിരുവനന്തപുരം ഡിവിഷനിലെ വന്യജീവി വാര്‍ഡന്‍ പ്രദീപ് കുമാര്‍ പറയുന്നു.
1985ല്‍ ഡാമിലേക്ക് തുറന്നുവിട്ട ചീങ്കണ്ണിക്കൂട്ടത്തിലുള്ളതാണ് കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നു. രാജമ്മയെ കൊന്ന ചീങ്കണ്ണി വിചിത്രമായ സ്വഭാവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. കൂട്ടില്‍ കിടന്നപ്പോള്‍ ഇതിന് മനുഷ്യരോടുള്ള ഭയം മാറിയിട്ടുണ്ടാവാം. കൂട്ടിലെ ജീവിതത്തിനിടയില്‍ മാംസത്തിന്റെ രുചി അറിഞ്ഞ ഇത് രാജമ്മയെ ആക്രമിച്ചതുമാവാമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ചീങ്കണ്ണികളുടെ ആവാസകേന്ദ്രത്തിലോ മുട്ടയിട്ടിരിക്കുന്ന സ്ഥലത്തോ മനുഷ്യര്‍ ചെന്നാല്‍ ഇവ തീര്‍ച്ചയായും ആക്രമിക്കും. രാജമ്മയെ ചീങ്കണ്ണി പിടികൂടിയ സ്ഥലത്ത് ചീങ്കണ്ണിയുടെ കൂടുണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് വന്യജീവി വകുപ്പ് അധികൃതര്‍.












Click it and Unblock the Notifications