വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരു വയസ്സുകാരി മരിച്ചു
നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ വടക്കേതൈത്തോട്ടത്തു വീട്ടില്‍ ബാബുവിന്റെയും ലക്ഷ്മിയുടെ മകളായ രഞ്ജിതയാണ് മരിച്ചത്.
ഗുരുതരമായ പരിക്കേറ്റ സഹോദരി സഞ്ജിതയെ (മൂന്നു വയസ്സ്) തിരുവനന്തപുരം എസ്എടി ആശപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിതയുടെ മൃതദേഹം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജനവരി നാല് വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ ഓല മാറ്റിക്കെട്ടുന്നതിനിടയിലാണ് ചുമര്‍ ഇടിഞ്ഞുവീണത്. കനത്ത മഴയെത്തുടര്‍ന്ന് ചുമര്‍ കുതിര്‍ന്നിരിക്കുകയായിരുന്നു. വീടിനടുത്തു തന്നെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികളുടെ മേലേക്കാണ് ചുമര്‍ ഇടിഞ്ഞുവീണത്.












Click it and Unblock the Notifications