മയക്കുമരുന്ന് വില്‍പന: യുവാവ് പിടിയില്‍
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കപ്പെടുന്ന യുവാവ് പിടിയിലായി.
മൂവാറ്റുപുഴ ആര്യന്‍കാലായില്‍ അസീസി (30) നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് കുടുക്കിയത്. ഇയാളുടെട വീട്ടിലെ അലമാരയില്‍ നിന്നും 205 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജനവരി മൂന്ന് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ജയകുമാറും സംഘവുമാണ് അറസ്റ് നടത്തിയത്.
കാന്‍സര്‍ രോഗികള്‍ക്ക് കടുത്ത വേദന അനുഭവപ്പെടുമ്പോള്‍ നല്‍കുന്ന മരുന്നാണ് ബ്യൂപ്രിനോര്‍ഫിന്‍. ഇത് ഇപ്പോള്‍ മയക്കുമരുന്നായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ദില്ലി, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്ന് എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ മേഖല കേന്ദ്രീകരിച്ച് വില്‍പന നടത്തിയതായി അസീസ് സമ്മതിച്ചിട്ടുണ്ട്.
ദില്ലിയില്‍ നിന്നും 10 രൂപയ്ക്ക് വാങ്ങുന്ന ആംപ്യൂള്‍ ഇവിടെ 150 രൂപ മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. ഒരാഴ്ചയായി മൂവാറ്റുപുഴയില്‍ അന്വേഷണം നടത്തുന്ന എക്സൈസ് സംഘത്തിന് മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications