ഹജ്ജ് വിമാനം ജനവരി 26 മുതല്‍
മലപ്പുറം: കേരള ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2001ലെ ആദ്യ ഹജ്ജ് വിമാനം ജനവരി 26 വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. 297 പേരാണ് ആദ്യ വിമാനത്തിലുണ്ടാവുക.
ആദ്യ ദിവസം ഒരു വിമാനവും പിന്നീടുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് വിമാനം വീതവും സര്‍വീസ് നടത്തും. ഫിബ്രവരി ഏഴ് ബുധനാഴ്ചയാണ് അവസാനത്തെ ഹജ്ജ് വിമാനം.
സൗദി എയര്‍ലൈന്‍സ് വിമാനങ്ങളാണ് ഇത്തവണ ഹജ്ജാജിമാരെ സൗദിയിലെത്തിക്കുക. 6471 ഹാജിമാര്‍ക്കായി 21 സര്‍വീസുകള്‍ ഉണ്ടാവും. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ നിന്നാണെന്ന് കേരള ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ.വി.അബ്ദുറഹിം ഹാജി വ്യക്തമാക്കി.
ഹാജിമാര്‍ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ആലുവ മാറാം പള്ളി എംഇഎസ് കോളേജിലെത്തി പാസ്പോര്‍ട്ട്, ഡ്രാഫ്റ്റ്, ബോര്‍ഡിങ് പാസ് എന്നിവ കൈപ്പറ്റണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications