സോണിയയെ കാണാന്‍ കരുണാകരന്‍ ദില്ലിക്ക് പറന്നു
കൊച്ചി: സോണിയാ ഗാന്ധിയെ കണ്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ സീറ്റ് ഉറപ്പാക്കുന്നതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ ദില്ലിക്ക് പറന്നു.
വര്‍ക്കിംഗ് കമ്മിറ്റിയില്‍ കരുണാകരന് സീറ്റ് കിട്ടാനിടയില്ലെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കെയാണ് ജനവരി മൂന്ന് ബുധനാഴ്ച കെ.വി.തോമസ് എംപിയുമൊത്ത് കരുണാകരന്‍ ദില്ലിക്ക് പുറപ്പെട്ടിരിക്കുന്നത്.
വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥാനം ഉറപ്പാക്കുന്നതിന് പുറമേ കേരളത്തില്‍ അടുത്ത് തന്നെ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഗ്രൂപ്പ് തന്ത്രങ്ങള്‍ നടപ്പാക്കാന്‍ കൂടിയാണ് കരുണാകരന്‍ തിടുക്കപ്പെട്ട് സോണിയയെ കാണാന്‍ പുറപ്പെട്ടതെന്ന് കരുതപ്പെടുന്നു.
ജനവരി ആറിനും ഏഴിനുമായി നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞൈടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി സോണിയ ജനവരി അഞ്ചിന് ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ കുടുംബാംഗങ്ങളോടൊത്ത് ബംഗാരം ദ്വീപില്‍ പുതുവത്സര അവധി ആഘോഷിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ.












Click it and Unblock the Notifications