Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളക്കമ്പനി എംഡിക്കെതിരെ നിയമനടപടി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബാബു രാജീവിനെതിരെ അങ്കമാലി നിയമസഭ നിയമനടപടിക്കൊരുങ്ങുന്നു.

മുനിസിപ്പാലിറ്റി നിയമമനുസരിച്ചുള്ള കെട്ടിട നിര്‍മ്മാണ് ചട്ടങ്ങള്‍ ലംഘിച്ചതിനും നിയമം നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ബലമായി പിടിച്ചു പുറത്താക്കിയതിനും എംഡിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷന്‍ അഡ്വ.ഷിയോ പോള്‍ ജനവരി നാല് വ്യാഴാഴ്ച അറിയിച്ചു.

ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയ ബാബു രാജീവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി എസ്ഐക്ക് നഗരസഭ പരാതി നല്‍കിയിട്ടുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജനവരി മൂന്ന് ബുധനാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.

ഒബ്റോയിക്ക് വേണ്ടി പണിയുന്നതാണ് കെട്ടിടമെന്ന് എംഡി പറയുന്നത് കെട്ടിടം പൊളിക്കാനായി നഗരസഭ രംഗത്തെത്തിയപ്പോഴാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ ഒബ്റോയി ഹൈക്കോടതിയില്‍ നിന്നും മൂന്നാഴ്ചത്തേക്ക് സ്റേ സമ്പാദിച്ച സാഹചര്യത്തില്‍ അത് പാലിക്കാന്‍ നഗരസഭ നിര്‍ബന്ധിതമാണെന്ന് ഷിനോ പോള്‍ വ്യക്തമാക്കി.

വിമാനത്താവളക്കമ്പനിയില്‍ അനധികൃതമായി നിര്‍മ്മാണം നടക്കുന്നതായി കാണിച്ച് വിമാനത്താവളക്കമ്പനിയില്‍ ഓഹരിയുടമയായ ജോര്‍ജ്ജ് മാത്യു ഒക്ടോബര്‍ 17ന് നഗരസഭയ്ക്ക് പരാതി നല്‍കി. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജ് മാത്യു കമ്പനിയെയും നഗരസഭയെയും പ്രതികളാക്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ട് മാസത്തിനകം പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാനായിരുന്നു കോടതി നഗരസഭയ്ക്ക് നല്‍കിയ ഉത്തരവ്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമപരമായി നഗരസഭ വിമാനത്താവളക്കമ്പനിക്ക് നോട്ടീസയക്കുകയും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ കെട്ടിടം പൊളിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തത്. നഗരസഭയുടെ നോട്ടീസുകള്‍ അവഗണിക്കാനും ചിലപ്പോള്‍ ധിക്കാരത്തിന്റെ ഭാഷയില്‍ സംസാരിക്കാനും എംഡി മുതിര്‍ന്നെന്ന് ഷിനോ പോള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+