ഉദാരവല്‍ക്കരണത്തിന് വേഗത കൂട്ടണം: പോള്‍
തിരുവനന്തപുരം: സാമ്പത്തിക ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും വേഗത കൂട്ടേണ്ടിയിരിക്കുന്നെന്ന് പ്രമുഖ വിദേശ ഇന്ത്യന്‍ വ്യവസായി സ്വരാജ് പോള്‍.
ജനവരി നാല് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയില്‍ മത്സരം ഉണ്ടായാലേ വില കുറയുകയുള്ളു. സ്വകാര്യവല്‍ക്കരണം മത്സരത്തിന് ആക്കം കൂട്ടുമെന്ന് പോള്‍ പറഞ്ഞു.
കേരളം വിദേശനിക്ഷേപം ആഗ്രഹിക്കുന്നില്ലെന്നാണ് വിദേശങ്ങളിലുള്ള ധാരണ. ഇത് മാറ്റിയെടുത്താല്‍ മാത്രമേ സംസ്ഥാനത്ത് വിദേശനിക്ഷേപമുണ്ടാവു എന്ന് പോള്‍ പറഞ്ഞു. ഇന്ത്യന്‍ വ്യവസായ രംഗം സുതാര്യമല്ലാത്തതുകൊണ്ടാണ് ഇന്ത്യയില്‍ വ്യവസായം തുടങ്ങാത്തത്. ഇപ്പോള്‍ ഇതില്‍ അല്‍പം മാറ്റം വന്നിട്ടുണ്ടെന്നും പോള്‍ വ്യക്തമാക്കി.












Click it and Unblock the Notifications