കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരാക്ഷന്റെ ഓഫീസില്‍ റെയ്ഡ്

  • By Staff
Google Oneindia Malayalam News

ഹരിപ്പാട്: പ്രൊഫ. എ.വി.താമരാക്ഷന്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി.

ജനവരി നാല് വ്യാഴാഴ്ച രാവിലെയാണ് ഹരിപ്പാട്ടുള്ള ഓഫീസില്‍ കായംകുളം എസ്പി ജിനരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. 1997ല്‍ ഹരിപ്പാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിന്റെ കണ്‍വീനറായിരുന്ന താമരാക്ഷന്‍ ക്രമക്കേടുകള്‍ കാട്ടി പണം സമ്പാദിച്ചെന്ന സംശയത്താലാണ് റെയ്ഡ് നടത്തിയത്.

രാവിലെ പത്തരയ്ക്ക് തുടങ്ങിയ റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടു. എന്നാല്‍ റെയ്ഡില്‍ രേഖകളൊന്നും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല.

റെയ്ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് നേരെ വധഭീഷണി വരെ ഉണ്ടായിരുന്നെന്നും താമരാക്ഷന്‍ തിരുവനന്തപുരത്ത് വെളിപ്പെടുത്തി. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും താമരാക്ഷന്‍ പറഞ്ഞു.

പ്രദര്‍ശനവുമായി ബന്ധപ്പെട്ട കണക്കുകളുടെ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നെന്നും താമരാക്ഷന്‍ വ്യക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായ പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ രേഖകള്‍ കോടതിയെ ഏല്‍പ്പിക്കുമെന്നും താമരാക്ഷന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X