ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി
പത്തനംതിട്ട: വര്‍ധിച്ച ഭക്തജനത്തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദര്‍ശനസമയം കൂട്ടാന്‍ തന്ത്രി അനുമതി നല്കി.
ഉച്ചപൂജയ്ക്കും അത്താഴപൂജയ്ക്കും ശേഷം അരമണിക്കൂര്‍ വീതമാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് അധികമായി അനുവദിച്ചിട്ടുള്ളത്. ഇത് ജനവരി മൂന്ന് ബുധനാഴ്ച മുതല്‍ നടപ്പിലാക്കി.
ദര്‍ശനസമയം കൂട്ടുന്നതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. അതാണ് തന്ത്രി കണ്ഠരര് രാജീവരിന്റെ അംഗീകാരത്തോടെ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.
മകരവിളക്കിനോടനുബന്ധിച്ച് ജനവരി 12 മുതല്‍ 14 വരെ പുലര്‍ച്ചെ നടതുറക്കുന്നത് നേരത്തെയാക്കാനും തന്ത്രി സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications