പാലക്കാട് നഗരത്തില്‍ പുലിയിറങ്ങി
പാലക്കാട്: ജനവരി നാല് വ്യാഴാഴ്ച രാവിലെ പാലക്കാട് നഗരത്തിലിറങ്ങിയ പുലിയെ പൊലീസ് വെടിവച്ചു കൊന്നു.
ബസ് സ്റാന്‍ഡിന് സമീപമാണ് പുലി ആദ്യം പ്രത്യക്ഷപ്പെട്ടത്. പുലിയെ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. പുലിയെ പേടിച്ച് ഓടിയതിനിടയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ആളുകളെ കണ്ട് വിരണ്ട പുലി ബസ് സ്റാന്‍ഡിനടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് ഓടി. സംഭവമറിഞ്ഞെത്തിയ പാലക്കാട് എഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുലിയെ വെടിവച്ചു കൊന്നത്. പുലിയുടെ ജഡം പാലക്കാട് സൗത്ത് പൊലീസ് സ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications