കരിപ്പൂരില്‍ യൂസേഴ്സ് ഫീ കുറച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസേഴ്സ് ഫീ 375 രൂപയാക്കി കുറച്ചു. നേരത്തെ ഇത് 500 രൂപയായിരുന്നു.
പുതിയ നിരക്ക് ജനവരി അഞ്ച് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മലബാര്‍ അന്താരാഷ്ട്ര വിമാനത്താവള വികസന സൊസൈറ്റി(മിയാഡ്സ്) മാനേജിങ് ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഉഷാ ടൈറ്റസിന് ഇതു സംബന്ധിച്ച് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പു ലഭിച്ചു.
ജനവരി ഒന്നു മുതല്‍ യൂസേഴ്സ് ഫീ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് നേരത്തെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശരത് യാദവില്‍ നിന്നു ലഭിച്ചിരുന്ന ഉറപ്പ് നടപ്പായിരുന്നില്ല. ഈ സാഹചര്യത്തില്‍ യൂസേഴ്സ് ഫീ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭം നടത്തി വരികയാണ്.












Click it and Unblock the Notifications