കുടിവെള്ളത്തിനായി ഉപരോധം
കൊച്ചി: കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമായ കുമ്പളം പഞ്ചായത്തിന്റെ വടക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എറണാകുളത്ത് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
സമരത്തിനെത്തിയവര്‍ ഓഫീസ് അങ്കണത്തിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ഞൂറോളം പേരാണ് ഹോസ്പിറ്റല്‍ റോഡിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കാനെത്തിയത്. ഓഫീസ് ഗേറ്റ് ബലമായി തുറന്ന് സമരക്കാര്‍ ഓഫീസ് വളപ്പ് കൈയടക്കുകയായിരുന്നു. മുന്‍കൂട്ടി വിവരം ലഭിക്കാതിരുന്നതിനാല്‍ പൊലീസ് എത്തിയില്ല.
കുമ്പളം ഒന്നാം വാര്‍ഡ് പൗരസമിതിയും ദേശീയ വായനശാലയും സംയുക്തമായാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. നിരവധി തവണ നിവേദനം നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഉപരോധത്തിന് നിര്‍ബന്ധിതരായതെന്ന് പൗരസമിതി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications