ഡിടിഎച്ച് മേഖലയില്‍ 30 കോടി ഡോളറുമായി സ്റാര്‍ ടിവി
ദില്ലി: വീട്ടിലേക്ക് നേരിട്ട് സംപ്രേഷണം ചെയ്യാവുന്ന ഡിടിഎച്ച് മേഖലയില്‍ സ്റാര്‍ ടിവി 30 കോടി ഡോളര്‍ മുതല്‍മുടക്കുന്നതായി ഒരു ബിസിനസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുള്ള പ്രാഥമിക മുതല്‍മുടക്കിന് സ്റാര്‍ അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞതായും ബാക്കിയുള്ള നിക്ഷേപത്തിന് പ്രാദേശിക തലത്തില്‍ പങ്കാളികളെ തേടുകയാണെന്നും ജനവരി അഞ്ച് വെള്ളിയാഴ്ചത്തെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശനിക്ഷേപം സംബന്ധിച്ച് ഇന്ത്യന്‍ ഫോറിന്‍ ഇന്‍വസ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന് അടുത്തയാഴ്ച തന്നെ അപേക്ഷ നല്‍കുമെന്ന് സ്റാര്‍ ടിവി തലവന്‍ പീറ്റര്‍ മുഖര്‍ജിയ പറയുന്നു. ഡിടിഎച്ച് മേഖലയില്‍ 20 ശതമാനം വിദേശനിക്ഷേപത്തിന് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇത് 49 ശതമാനമെങ്കിലുമാക്കണമെന്ന് സ്റാര്‍ ടിവിയും സീടിവിയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications