Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി താമര ക്ലബുകള്‍ രൂപീകരിക്കുന്നു

ദില്ലി: പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി രാജ്യത്തെമ്പാടും താമര ക്ലബുകള്‍ രൂപീകരിക്കുന്നു.

സമൂഹത്തിലെ ചെറു സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുകയും അതുവഴി തങ്ങളുടെ ജനകീയാടിത്തറ വലുതാക്കാനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. അതിനാലാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര മുന്നില്‍ നിര്‍ത്തി ക്ലബുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇത്തരം ക്ലബുകള്‍ രൂപീകരിക്കുന്നതിനുള്ള ആശയം രണ്ടു വര്‍ഷം മുമ്പു തന്നെ ഉയര്‍ന്നതാണ്. ചെന്നൈയില്‍ ഇത്തരമൊരു ക്ലബ് തുടങ്ങുകയും ചെയ്തു. എന്നാല്‍ സമാനമായ ക്ലബുകള്‍ രാജ്യവ്യാപകമായി ആരംഭിക്കാനുള്ള വിപുലമായ പദ്ധതി അതിനുശേഷം കടലാസില്‍ മാത്രമായി ഒതുങ്ങി. അതാണ് ഇപ്പോള്‍ വീണ്ടും ബിജെപി നേതൃത്വം അവതരിപ്പിക്കുന്നത്.

ഡോക്ടര്‍മാര്‍, അധ്യാപകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, ചെറുകിട വ്യവസായികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ക്കായി പ്രത്യേകം സെല്ലുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ച കാര്യം ബിജെപി ഉപാധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി സ്ഥിരീകരിച്ചു. ഈ സെല്ലുകള്‍ താമര ക്ലബുമായി യോജിച്ചു പ്രവര്‍ത്തിക്കും.

ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനം വേണമെന്ന് ഈ ആഴ്ച നടന്ന ബിജെപി നേതൃയോഗത്തിലാണ് അഭിപ്രായമുയര്‍ന്നത്.

ഇത്രയും കാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അധികാരം നേടിയ സാഹചര്യത്തില്‍ ഇനി പ്രവര്‍ത്തനം സാമൂഹ്യസേവന മേഖലയിലേക്കു തിരിച്ചുവിടാനും അതു വഴി അധികാരം ഉറപ്പിക്കാനുമാണ് പാര്‍ട്ടി തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+